ഒന്ന് ജയിക്കാമായിരുന്നില്ലേ ? വീണ്ടും സമനിലയുമായി ഡെൽഹിയും ചെന്നൈയിനും

ഒന്ന് ജയിക്കാമായിരുന്നില്ലേ ? ആരാധകർ ചെന്നെയിനോടും ഡൽഹിയോടും പറയാൻ തുടങ്ങി. ഡൽഹിക്കും ചെന്നൈയിനും തങ്ങളുടെ ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കണം. ഡെല്‍ഹി ഡൈനാമോസ്- ചെന്നൈയ്ന്‍ എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയിലാണ് ഇന്ന് പിരിഞ്ഞത്.

നാലാം മത്സരത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നെയിൻ ഒരു പോയന്റ് സ്വന്തമാക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്ന ചെന്നൈയിന് ഇത് സീസണിലെ ആദ്യ പോയന്റാണ്. ചെന്നൈയിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണിത്. ഡെൽഹിക്ക് ആവട്ടെ ഇത് നാലു മത്സരങ്ങൾക്ക് ഇടയിലെ മൂന്നാം സമനിലയാണ്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here