അടിയോടടി, മുംബൈയെ കണ്ടം വഴി ഓടിച്ച് എഫ്‌സി ഗോവ

ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് മുംബൈയെ തകർത്തെറിഞ്ഞ് ഗോവ. എഫ് സി ഗോവയുടെ ആദ്യ ഹോം മത്സരം ഗോൾ മഴയിൽ കുളിച്ചു. അറ്റാക്കിംഗ് ഫുട്ബോൾ മാത്രമെ കളിക്കു എന്ന ഗോവൻ പരിശീലകൻ ലൊബേരയുടെ വാക്ക് അക്ഷരാർത്ഥത്തിൽ പാലിച്ചു. ആദ്യ പകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ നാലും ഗോൾ വീണു.

ആറാം മിനുട്ടിൽ കിട്ടിയ പെനാൽറ്റിയിൽ ആണ് ഗോവ ആദ്യ ഗോളടിച്ചത്. കോറോയെ വീഴ്ത്തിയ വകയിലാണ് പെനാൽറ്റി ലഭിച്ചത്. പെനാൾട്ടി എടുത്ത കോറോ ഒരു പിഴവും ഇല്ലാതെ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. 

ജാക്കിചന്ദ് സിംഗ്, എഡു ബേഡിയ, കോറോ എന്നിവരും ഇരട്ട ഗോളുകളുമായി പലാങ്കയും ഗോവയുടെ പതനം പൂർത്തിയാക്കി. മൂന്ന് മത്സരങ്ങളിൽ നിന്നായി എഫ് സി ഗോവ ഇതുവരെ പത്തു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഏഴു പോയന്റുമായി ഗോവ തന്നെയാണ് ലീഗിലും മുന്നിൽ ഉള്ളത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here