
നിലവിലെ ചാമ്പ്യന്മാരായ ചെന്നെയിൻ എഫ്‌സി ആദ്യ ജയം തേടി കൊൽക്കത്തയിൽ ഇന്നിറങ്ങും. അതെ സമയം എ ടികെയും ലക്ഷ്യം വെക്കുന്നത് ഹോം ഗ്രൗണ്ടിലെ ആദ്യ ജയമാണ്. കൊൽക്കത്തയിൽ കളിച്ച രണ്ടു മത്സരങ്ങളിലും എ ടി കെ കൊൽക്കത്ത പരാജയപ്പെട്ടിരുന്നു.
നാലു മത്സരങ്ങൾ നിന്നായി ഒരു പോയന്റ് മാത്രമാണ് ചെന്നൈയിന്റെ ഈ സീസണിലെ നേട്ടം . ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നൈയിന്റെ ഏറ്റവും മോശം തുടക്കമാണിത്. ഇന്നത്തെ ജയം ചെന്നെയിൻ അനിവാര്യമാണ്. അല്ലെങ്കിൽ പ്ലേ ഓഫ് സ്വപ്‌നങ്ങൾ മറന്നേക്കാം. സ്ട്രൈക്കർ കാലു ഉചെയുടെ വരവാണ് കൊൽക്കത്തയുടെ ഏക പ്രതീക്ഷ.
-Advertisement-