
കൊൽക്കത്തയിലും ചെന്നെയിന്റെ കഷ്ടകാലം തുടരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എടികെ മുന്നിട്ട് നിൽക്കുന്നത്. ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാത്ത ടീമാണ് ചെന്നൈയിൻ. കളിയുടെ ആദ്യ 17 മിനുട്ടിലാണ് മൂന്ന് ഗോളുകളും പിറന്നത്.
എടികെയുടെ സൂപ്പർ താരം കാലു ഉചെയാണ് എ ടി കെയ്ക്ക് ലീഡ് നൽകിയത്. കളി തുടങ്ങി മൂന്ന് മിനുട്ട് ഉള്ളിൽ കാലു ഉചെയ്ക്ക് ഗോളടിക്കാൻ കഴിഞ്ഞു. ലാൻസരോട്ടെയുടെ ഫ്രീകിക്ക് ഹെഡറിലൂടെ ജോൺ ജോൺസൺ വീണ്ടും വല കുലുക്കി. 17ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ കാർലോസ് സാലോമിലൂടെ ചെന്നെയിൻ തിരിച്ചടിച്ചു.
-Advertisement-