
പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടി ഭയന്ന് കോച്ചിനെ പുറത്താക്കി പൂനെ സിറ്റി. പൂനെയിൽ ഈ സീസണിൽ എത്തിയ മിഗ്വേൽ ഏഞ്ചൽ പോർച്ചുഗലിനെയാണ് പൂനെ സിറ്റി പുറത്താക്കിയത്. പുറത്താക്കിയ തീരുമാനം പൂനെ സിറ്റി പത്ര കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചു.
താൽക്കാലിക പരിശീലകനായി പ്രദ്ധ്യും റെഡ്ഡി ചുമതല ഏറ്റെടുക്കും. പുതിയ പരിശീലകനെ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ പൂനെ സിറ്റി പ്രഖ്യാപിക്കും. ഒരൊറ്റ കളിപോലും ഈ സീസണിൽ ജയിക്കാൻ സാധിക്കാത്തതാണ് കോച്ചിന്റെ സ്ഥാനം തെറിക്കാൻ കാരണം. അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് സ്വന്തം ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പൂനെ പരാജയപ്പെട്ടിരുന്നു.
-Advertisement-