ഇടിത്തീ ആയൊരു ഇടി, മലയാളി താരം ടി പി രഹ്നേഷിന് വിലക്കും പിഴയും

മലയാളി താരം ടി പി രഹ്നേഷിന് വിലക്കും പിഴയും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾകീപ്പറായ ടി പി രഹ്നേഷിന് എതിരെ എ ഐ എഫ് എഫിന്റെ നടപടി വന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡും എ ടി കെ കൊൽക്കത്തയും തമ്മിൽ ഉള്ള മത്സരത്തിനിടെ എ ടി കെ താരം ഗേർസൺ വിയേരയുടെ മുഖത്ത് ഇടിച്ചത്തിനെതിരെയാണ് വിലക്ക് വരുന്നത്.

മത്സരത്തിനിടെ റഫറി ആ സംഭവം കണ്ടിരുന്നില്ല. കളിക്കളത്തിൽ ശിക്ഷ നടപടികൾ ഒന്നും നേരിട്ടില്ലെങ്കിലും ടെലികാസ്റ്റിംഗിൽ അത് വ്യക്തമായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആദ്യം രഹ്നേഷിനെതിരെ താല്കാലിക വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ രണ്ട് മത്സരങ്ങളിൽ കൂടി രഹ്നേഷിനു കളിക്കാനാവില്ല. ഒപ്പം രണ്ട് ലക്ഷം രൂപ പിഴയും അടക്കണം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here