സോഷ്യൽ മീഡിയയിൽ ചരിത്രമായി മഞ്ഞപ്പട, ആരാധകരോട് നന്ദി പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്

സോഷ്യൽ മീഡിയയിൽ ചരിത്രമായി മാറിയതിനു തൊട്ടുപിന്നാലെ ആരാധകരോട് നന്ദി പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സ് പിറവി കൊണ്ടിട്ടു വർഷം അഞ്ചു മാത്രമേ ആയിട്ടുള്ളുവെങ്കിലും ആരാധകരുടെ കാര്യത്തിൽ ഏഷ്യൻ ടീമുകൾക്കൊപ്പം ചരിത്രം സൃഷ്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന ടീമുകളിൽ അഞ്ചാം സ്ഥാനത്ത് എത്തി ചരിത്രം സൃഷ്ടിച്ചിരുന്നു ബ്ലാസ്റ്റേഴ്‌സ്.

 പട്ടികയിൽ ഇടം പിടിച്ച ടീമുകൾക്ക് 50 മുതൽ 90 വർഷം വരെ പാരമ്പര്യമുള്ളപ്പോൾ നമ്മുടെ കേരള ബ്ലാസ്റ്റേഴ്‌സ് പിറവി കൊണ്ടിട്ടു വെറും 5 വർഷം മാത്രമേ ആയിട്ടുള്ളു എന്നതും ചരിത്ര നേട്ടത്തിന് തിളക്കം കൂട്ടുന്നു. ഫോക്സ് ഏഷ്യ പുറത്തു വിട്ട കണക്കു പ്രകാരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാമത് എത്തിയത്. ലിസ്റ്റിൽ കിരീടം നേടാത്ത ഏക ടീമും കേരള ബ്ലാസ്റ്റേഴ്‌സ് ആണ്. കപ്പ് കണ്ടു കൂടെ കൂടിയവരല്ല ബ്ലാസ്റ്റേഴ്‌സ് എന്ന് ഇതിൽ നിന്നും വ്യക്തം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here