ഇന്ത്യൻ സൂപ്പർ ലീഗിൽ റെലെഗേഷന് സമയമായിട്ടില്ല- കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ റെലെഗേഷന് സമയമായിട്ടില്ല എന്ന് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഇപ്പോഴും ശൈശവം കഴിയാത്ത ഇന്ത്യൻ സൂപ്പർ ലീഗിൽ തരം താഴ്ത്തൽ (റെലെഗേഷൻ) വേണ്ടെന്നാണ് ബ്ലാസ്റ്റേഴ്‌സ് നായകൻറെ അഭിപ്രായം.

ഇന്ത്യൻ സൂപ്പർ ലീഗ് വളർച്ചയുടെ പാതയിൽ തന്നെയാണെന്നും ജിങ്കൻ പറഞ്ഞു. നിലവില്‍ തരം താഴ്ത്തലും സ്ഥാനക്കയറ്റവും നടപ്പിലാക്കാൻ മാത്രം ലീഗ് വളർന്നിട്ടില്ല. വരും വർഷങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കൂടുതല്‍ ടീമുകള്‍ വരുമ്പോൾ സ്വാഭാവികമായും മാറ്റങ്ങൾ വരുമെന്നും ജിങ്കൻ കൂട്ടിച്ചേർത്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here