കേരളം ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം ഐ.എസ്.എൽ കിരീടം – പൊപ്ലാനിക്ക്

കേരളം ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം ഐ.എസ്.എൽ കിരീടമാണെന്നു മഞ്ഞപ്പടയുടെ സൂപ്പർ സ്‌ട്രൈക്കർ പൊപ്ലാനിക്ക് പറഞ്ഞു. തന്റെ ആദ്യ സീസണിൽ മഞ്ഞപ്പടയ്ക്ക് വേണ്ടി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് താരത്തിന് ആരാധകരെ കുറിച്ച പറയാൻ നൂറു നാവാണ്. ഇന്ത്യ സൂപ്പർ ലീഗിൽ തന്റെ ആദ്യ സീസണാണ്.

ബ്ലാസ്റ്റേഴ്‌സിനോട് പെട്ടെന്ന് തന്നെ ഇഷ്ടം തോന്നുന്നു. ഇവിടുത്തെ ആരാധകരുടെ ആത്മാർത്ഥതയും അത്ഭുതകരമാണ് പൊപ്ലാനിക് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരങ്ങളിൽ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ സ്വന്തമായി മാറിയിരിക്കുകയാണ് പൊപ്ലാനിക്. ബ്ലാസ്റ്റേഴ്‌സിലെ തന്റെ സഹ താരം സ്ലാവിസയുമായി നല്ല പാട്ണർഷിപ്പാണ് ഗ്രൗണ്ടിൽ ഉള്ളത് എന്നും പൊപ്ലാനിക് കൂട്ടിച്ചേർത്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here