ആദ്യ പകുതിയിൽ ഗോളടിക്കാതെ ഡൽഹിയും നോർത്ത് ഈസ്റ്റും

ഡൽഹി – നോർത്ത് ഈസ്റ്റ് മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായ സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികവ് പുലര്‍ത്തിയത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണെങ്കിലും ഗോള്‍ നേടുവാന്‍ അവർക്ക് കഴിഞ്ഞില്ല.

ആറാം മിനുട്ടില്‍ നോർത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ പവന്‍ കുമാറിന്റെ പിഴവ് മുതലാക്കുവാന്‍ കഴിയാതെ പോയത് ഡല്‍ഹിക്ക് തിരിച്ചടിയായി. 44ാം മിനുട്ടില്‍ ഗുര്‍വീന്ദര്‍ സിംഗ് പരിക്കേറ്റ് പുറത്തായത് നോര്‍ത്തീസ്റ്റിനു തിരിച്ചടിയായി. പകരം ലാല്‍താതംഗ കളത്തിലിറങ്ങി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here