
എവേ ആരാധകർക്ക് നേരെയുള്ള തെമ്മാടിത്തരം ഈ സീസണിലും തുടരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ എവേ ആരാധകർക്ക് നേരെ വീണ്ടും മോശം പെരുമാറ്റം വന്നിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിന് കളങ്കമാവുകയാണ് ഇത്തരം ദുരനുഭവങ്ങൾ. കഴിഞ്ഞ ദിവസം നടന്ന പൂനെ സിറ്റി – ഗോവ മത്സരത്തിനിടെയാണ് പൂനെ ആരാധകർക്ക് നേരെ ഒരു പറ്റം ഗോവൻ ആരാധകർ മോശമായി പെരുമാറ്റം നടത്തിയെന്നാണ് ആരോപണം.
അതെ സമയം മോശം പെരുമാറ്റം വന്നതിനു പിറകെ നടപടികളുമായി ഗോവ എഫ്.സി രംഗത്തെത്തി. കുറ്റക്കാരെ കണ്ടു പിടിച്ച് പോലീസും സെക്യൂരിറ്റി ഗാർഡും ചേർന്ന് അപ്പോൾ തന്നെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയെന്ന് എഫ്.സി ഗോവ അറിയിച്ചു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അടക്കം നിരവധി ആരാധകർ ഇങ്ങനെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്.
-Advertisement-