
എ.ടി.കെ – ബെംഗളൂരു സൂപ്പർ പോരാട്ടം ആദ്യ പകുതി സമനിലയിൽ. ഓരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും ആദ്യ പകുതിയിൽ ഇടവേളക്ക് പിരിഞ്ഞത്. കോമൾ തട്ടലിന്റെ ഗോളിലാണ് എ.ടി.കെയെ രക്ഷിച്ചത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മികുവിലൂടെ ബെംഗളൂരു സമനില പിടിക്കുകയായിരുന്നു.
ആദ്യ പകുതി എ ടികെയ്ക്ക് സ്വന്തമായെന്നു കരുതിയിരിക്കെയാണ് ബെംഗളൂരുവിന്റെ മികു ഗോളടിച്ചത്. ഇഞ്ചുറി ടൈമിൽ പെനാൽറ്റി ബോക്സിനു പുറത്തു നിന്നും ലഭിച്ച ഫ്രീ കിക്കിന് ഒടുവിലാണ് മികു ഗോൾ നേടിയത്. കാലു ഉച്ചേ പരിക്കേറ്റ് പോയത് എടികെയ്ക്ക് തിരിച്ചടിയാകും.
-Advertisement-