
കോപ്പലാശാനേം എടികെയെയും തകർത്തെറിഞ്ഞ് ബെംഗളൂരു എഫ്‌സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എടികെയെ ബെംഗളൂരു പരാജയപ്പെടുത്തിയത്.
എറിക് പാർട്ടലു ,കോമൾ തട്ടൽ, മികു എന്നിവരാണ് മത്സരത്തിൽ ഗോളടിച്ചത്.
കോമൾ തട്ടലിന്റെ ഗോളിലാണ് എ.ടി.കെ ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മികുവിലൂടെ ബെംഗളൂരു സമനില പിടിച്ചു. ആദ്യ പകുതി എ ടികെയ്ക്ക് സ്വന്തമായെന്നു കരുതിയിരിക്കെയാണ് ബെംഗളൂരുവിന്റെ മികു ഗോളടിച്ചത്.
ഇഞ്ചുറി ടൈമിൽ പെനാൽറ്റി ബോക്സിനു പുറത്തു നിന്നും ലഭിച്ച ഫ്രീ കിക്കിന് ഒടുവിലാണ് മികു ഗോൾ നേടിയത്. ആദ്യ പകുതിയിൽ കാലു ഉച്ചേ പരിക്കേറ്റ് പോയത് എടികെയ്ക്ക് തിരിച്ചടിയായി . രണ്ടാം പകുതിയിൽ ബെംഗളൂരുവിന്റെ വിജയ ഗോൾ പിറന്നു.
പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ എ.ടി.കെ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്താണ് പാർട്ടലു ഗോൾ നേടിയത്.
-Advertisement-