
പൂനയെ വില കുറച്ച് കാണേണ്ടെന്ന മുന്നറിയിപ്പുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മോശം ഫോമിലൂടെയാണ് പൂനെ സിറ്റി കടന്നു പോകുന്നത് എങ്കിലും അവരെ എളുപ്പം കീഴടക്കാമെന്ന മോഹം തനിക്കില്ലെന്നും ബ്ലാസ്റ്റേഴ്സിന്റെ ആശാൻ പറഞ്ഞു.
പൂനെയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് പൂനെയെ നേരിടുകയാണ് ഇന്ന്. ഫുട്ബോൾ പ്രവചിക്കാൻ എളുപ്പമാണ്. പ്രവചനങ്ങൾ ഒക്കെ ശരിയാണെങ്കിൽ പിന്നെ തങ്ങൾ കളിക്കേണ്ട ആവശ്യമെന്താണെന്നും ഡേവിഡ് ജെയിംസ് കൂട്ടിച്ചേർത്തു.
-Advertisement-