അൽഫാരോയും മാർസലീനോയും അപകടകാരികൾ, തന്ത്രങ്ങൾ മെനഞ്ഞ് ബ്ലാസ്റ്റേഴ്‌സിന്റെ സെർബിയൻ സ്‌ട്രൈക്കർ

പൂനെ സിറ്റിയുടെ നിരയിൽ അപകടകാരികൾ അൽഫാരോയും മാർസലീനോയുമാണെന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെർബിയൻ സ്‌ട്രൈക്കർ സ്റ്റൊഹാനോവിച്ച്. ഇന്ത്യൻ സൂപ്പർ ലീഗിൽ സമനിലക്കുരുക്കിലാണ് ബ്ലാസ്റ്റേഴ്‌സ് എങ്കിൽ ഒരു പോയിന്റുമായി മോശം പ്രകടനം തുടരുകയാണ് പൂനെ.

ജയം കൂടുതൽ ആവശ്യം പൂനെയ്ക്കാണെന്നു പറഞ്ഞ സ്റ്റൊഹാനോവിച് തകർപ്പൻ സ്ക്വാഡാണ് പൂനെക്കുള്ളത് എന്നും കൂട്ടിച്ചേർത്തു. എങ്കിലും തങ്ങൾക്ക് തങ്ങളിൽ വിശ്വാസമുണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ പൂനെയിൽ ഫലിക്കും എന്ന് ഉറപ്പുണ്ട് എന്നും സ്റ്റൊഹാനോവിച് പറഞ്ഞു.ഇപ്പോൾ തകർപ്പൻ ഫോമിലാണ് സെർബിയൻ താരം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here