
ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ പൂനെ മുന്നിൽ. ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡാണ് പൂനെ നേടിയിരിക്കുന്നത്. കളി തുടങ്ങി 13ആം മിനുട്ടിലായിരുന്നു പൂനെയുടെ ഗോൾ. വിദേശ താരം സ്റ്റാങ്കോവിചിന്റെ ഷോട്ട് നവീൻ കുമാറിന് കീഴടക്കാൻ സാധിച്ചില്ല.
മത്സരത്തിൽ പക്ഷെ നിറഞ്ഞ് കളിച്ചത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. ആദ്യ പകുതി മുഴുവൻ മികച്ച പ്രകടനം കാഴ്ചവെക്കാനും കേരള ബ്ലാസ്റ്റേഴ്സ് സാധിച്ചു. ഗോളിന് ശേഷം തീർത്തും ആക്രമണത്തിലേക്ക് നീങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ പിറന്നില്ല. ആദ്യ പകുതിയിൽ മാത്രം 10 കോർണറുകൾ കേരള ബ്ലാസ്റ്റേഴ്സിന് കിട്ടി. ഇവയൊന്നും ഗോളാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഇത് ബ്ലാസ്റ്റേഴ്സാണ് തിരിച്ചു വരും എന്നാണ് ഓരോ ആരാധകനും പ്രാർത്ഥിക്കുന്നത്.
-Advertisement-