
റഫറിക്കെതിരെ രൂക്ഷ വിമർശനവുമായി മഞ്ഞപ്പടയുടെ ആശാൻ ഡേവിഡ് ജെയിംസ്. റഫറി എപ്പോളും കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണെന്നും ഇന്നലെയും ബ്ലാസ്റ്റേഴ്‌സിന് വിജയം നിഷേധിച്ചത് റഫറിയുടെ തീരുമാനങ്ങൾ ആണെന്നും ആശാൻ പറഞ്ഞു. ഇന്നലെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോൾ തെറ്റായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ചിരുന്നു. ഒപ്പം ഒരു പെനാൽറ്റി തെറ്റായി പൂനെയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു.
ഇതാദ്യമായല്ല റഫറിയുടെ മോശം തീരുമാങ്ങൾ ബ്ലാസ്റ്റേഴ്‌സിന് വിലയേറിയ പോയന്റുകൾ നഷ്ടപ്പെടുന്നത്. ഡെൽഹി ഡൈനാമോസിനെതിരെയുള്ള മത്സരത്തിലും മോശം റഫറിയിങ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. അന്ന് ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പെനാൽറ്റി നിഷേധിക്കുകയും ചെയ്തു. ഇന്നലെ ഒരു ഗോൾ ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടി എന്ന് കരുതി സമാധാനത്തിൽ താൻ ഇരിക്കുമ്പോൾ റഫറി അത് നിഷേധിക്കുകയും ചെയ്തു കട്ട കലിപ്പിൽ ആശാൻ പറഞ്ഞു.