
ഇന്നെങ്കിലും ജയം വേണം. നിലവിലെ ചാമ്പ്യന്മാർ ജയത്തിനായുള്ള കാത്തിരിപ്പിലാണ്. ആദ്യ ജയം സ്വപ്നം കണ്ടു മുംബൈ സിറ്റിക്കെതിരെ ഇന്ന് ചെന്നൈയിൻ ഇറങ്ങും. ചെന്നൈ മറീന അരീനയിൽ നടക്കുന്ന മത്സരം സീസണിൽ ചെന്നൈയിൻ ഇറങ്ങുന്ന ആറാമത്തേതാണ്. ഒറ്റ പോയന്റ് മാത്രമാണ് ചാമ്പ്യന്മാരുടെ സമ്പാദ്യം.
മുംബൈ സിറ്റിക്ക് നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏഴു പോയന്റ് ഉണ്ട്. പക്ഷെ എവേ ഗ്രൗണ്ടുകളിൽ മുംബൈയുടെ ഫോം വളരെ മോശമാണ്. എവേ മത്സരങ്ങളിൽ ഒരൊറ്റ ജയം പോലും സ്വന്തമാക്കാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ഡെൽഹി ഡൈനാമോസിനെ കണ്ടം വഴി ഓടിച്ച ആത്മവിശ്വാസത്തിലാകും മുംബൈ സിറ്റി ചെന്നൈയിൽ എത്തുന്നത്.
-Advertisement-