വീണ്ടും തോൽവി, കണ്ടക ശനി മാറാതെ ചെന്നെയിൻ എഫ്‌സി

ചെന്നൈയിൻ എഫ് സിയുടെ കഷ്ടകാലം ഇന്നും തുടരുകയാണ്. മുംബൈയിൽ നടക്കുന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി ചെന്നെയിനെ പരാജയപ്പെടുത്തി. ആദ്യ ആദ്യ ഹോം വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

ഇരുപതാം മിനുട്ടിൽ മോദൊ സോഗൗ ആണ് മുംബൈക്കായി ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഡെൽഹി ഡൈനാമോസിനെതിരെയും എതിരെയും സോഗൗ ഗോൾ നേടിയിരുന്നു.

ആറ് മത്സരങ്ങളിൽ നിന്ന് ഒരു പോയന്റ് മാത്രമെ ചാമ്പ്യന്മാരായ ചെന്നൈയിനുള്ളൂ. ഇന്നത്തെ ജയത്തോടെ മുംബൈ ആവട്ടെ അഞ്ചാം സ്ഥാനത്ത് എത്തി. അഞ്ചാം സ്ഥാനത്ത് ആണെങ്കിലും ഒന്നാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനേക്കാൾ ഒരു പോയിന്റ് മാത്രമെ മുംബൈ സിറ്റിക്ക് കുറവുള്ളൂ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here