കലിപ്പ് അടങ്ങുന്നില്ല, ഡേവിഡ് ജെയിംസിനെതിരെ ആഞ്ഞടിച്ച് ബെർബറ്റോവ്

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസിനെതിരെ വീണ്ടും മുൻ ബ്ലാസ്റ്റേഴ്സ് താരമായ ബെർബറ്റോവ്. കഴിഞ്ഞ സീസണിൽ ഡേവിഡ് ജെയിംസിന് കീഴിൽ കളിച്ചിരുന്ന ബെർബറ്റോവ് സീസൺ അവസാനിപ്പിച്ച് പോകുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ആശാനായ ജെയിംസിനെതീരെ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഡേവിഡ് ജെയിംസിനെ കുറിച്ച് ബെർബറ്റോവ് വീണ്ടും പ്രതികരിച്ചത്. ജെയിംസ് തനിക്ക് താൻ അർഹിക്കുന്നത് ബഹുമാനം തന്നില്ല എന്ന് ബെർബ പറഞ്ഞു.

ഡേവിഡ് ജെയിംസ് കളിക്കുന്ന ഫുട്ബോൾ അല്ല കളിക്കേണ്ടത് എന്ന് താൻ ബ്ലാസ്റ്റേഴ്‌സിലെ ടീം അംഗങ്ങളോട് പറഞ്ഞിരുന്നു. ഇതിനോട് ജെയിംസ് ഒഴികെ ടീമിലെ എല്ലാവരും യോജിച്ചിരുന്നതായും ബെർബ പറഞ്ഞു. തന്റെ അഭിപ്രായ പ്രകടനമാണ് ജെയിംസിന് തന്നോടുള്ള വിദ്വെഷത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here