കേരള ബ്ലാസ്റ്റേഴ്‌സ് ചെറിയ മീനല്ല – ഉദാന്ത സിംഗ്

കേരള ബ്ലാസ്റ്റേഴ്‌സ് ചെറിയ മീനല്ലെന്നു പറഞ്ഞ് ബെംഗളൂരു എഫ്‌സി താരം ഉദാന്ത സിംഗ്. ഇന്നത്തെ മത്സരം വലിയ മത്സരമാണ് എന്ന് ഉദാന്ത പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് വലിയ ടീമാണ്. മികച്ച താരങ്ങളാണ് അവരുടെ നിരയിൽ ഉള്ളത്. സീസണിൽ ഇത്ര മത്സരങ്ങൾ കഴിഞ്ഞിട്ടും അപരാജിതരായി തുടരുന്നത് അതിനാലാണ്.

എന്നാലും വിജയ പ്രതീക്ഷ ബെംഗളൂരുവിനുണ്ട് എന്ന് ഉദാന്ത പറഞ്ഞു. കഴിഞ്ഞ സീസണിലെ കടം വീട്ടാനുള്ളത് ബ്ലാസ്റ്റേഴ്സിനെന്നു പറഞ്ഞ ഉദാന്ത കഴിഞ്ഞ സീസണിൽ കൊച്ചിയിൽ നടന്ന പോരിൽ 3-1ന് ബെംഗളൂരു വിജയിച്ചത് ഓർമ്മിപ്പിച്ചു. ഈ മത്സരത്തിനായി കാത്തിരിക്കുകയാണ് എന്നും ഉദാന്ത പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here