ഒന്നൊന്നര തിരിച്ചു വരവിനു ഒന്നായി കയ്യടിക്കാം, ആരാധകരെ ക്ഷണിച്ച് മോഹൻലാൽ

ഒന്നൊന്നര തിരിച്ചു വരവിനു ഒന്നായി കയ്യടിക്കാം കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ആരാധകരെ ക്ഷണിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് സൂപ്പർ താരം. 
കഴിഞ്ഞ സീസണിൽ ബെംഗളൂരുവിൽ നിന്നേറ്റ ദയനീയ പരാജയത്തിന് കണക്ക് ചോദിയ്ക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും. 

രണ്ടു തവണ പരസപരം ഏറ്റുമുട്ടിയപ്പോൾ അഞ്ചു ഗോളുകളാണ് ബെംഗളൂരു കേരള ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിൽ അടിച്ചു കൂട്ടിയത്. അതെ സമയം മറുപടിയായി കേരള  ബ്ലാസ്റ്റേഴ്‌സ് നേടിയതാവട്ടെ വെറും ഒരു ഗോൾ മാത്രമാണ്. സീസണിൽ ഇതുവരെ തോറ്റിട്ടില്ലെങ്കിലും ഒരു കളി മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. ബാക്കി നാല് മത്സരങ്ങൾ സമനിലയിലായിരുന്നു. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here