
അടിക്ക് തിരിച്ചടി. കലിപ്പ് അടക്കാൻ ഉറപ്പിച്ച് ബ്ലാസ്റ്റേഴ്സിന്റെ മരണ മാസ്സ് പ്രകടനം. ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ച് കട്ട കലിപ്പിലാണ്.
ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ചേത്രിയാണ്. 17ആം മിനുട്ടിൽ മികു നൽകിയ പാസിൽ നിന്ന് ആയിരുന്നു ഛേത്രിയുടെ ഗോൾ. ഓഫ് സൈഡായ ഛേത്രിക്ക് ഗോൾ അനുവദിക്കുകയായിരുന്നു റഫറി. 29ആം മിനുട്ടിൽ ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. സ്റ്റൊഹാനോവിചാണ് ഗോൾ നേടിയത്.
-Advertisement-