
ഈ സീസണിൽ കപ്പടിക്കാമെന്ന ഉറപ്പ് ആർക്കും കൊടുത്തിട്ടില്ലെന്നു ഡേവിഡ് ജെയിംസ്. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിന് ശേഷമാണ് ജെയിംസ് ആശാൻ ഈ പ്രതികരണം നടത്തിയത്. കഴിഞ്ഞ ജനുവരിയിൽ ഞാൻ ഇവിടെ എത്തുമ്പോൾ ഉള്ള ലക്ഷ്യം വലുതായിരുന്നു.
ഈ സീസണിൽ തന്നെ ഐ എസ് എൽ കിരീടാം നേടാം എന്നു പറഞ്ഞല്ല താൻ ഇവിടെ എത്തിയത് ജെയിംസ് പറഞ്ഞു. മൂന്ന് വർഷത്തേക്കാണ് തന്റെ കരാർ ഷോർട് ടെം റിസൾട്ടിലല്ല തന്റെ പ്രതീക്ഷയെന്നും ബ്ലാസ്റ്റേഴ്സിനെ മികച്ച ടീമാക്കുകയാണ് തന്റെയും മാനേജ്മെന്റിന്റെയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-Advertisement-