
ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിയോടും കൂടെ കളിച്ച് ജയിക്കാൻ പാടാണെന്ന് ഡേവിഡ് ജെയിംസ്. ബെംഗളൂരു എഫ് സിയോടേറ്റ പരാജയം റഫറിയിങ് മോശമായതിനാൽ ആണെന്ന് പറഞ്ഞായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആശാൻ വിമർശനം തുടങ്ങിയത്. ബ്ലാസ്റ്റേഴ്‌സിന്റെ മാത്രം പ്രശ്നമല്ല ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ ടീമുകളുടെയും അവസ്ഥയാണ് കളിക്കളത്തിൽ കണ്ടത്.
ബെംഗളൂരു എഫ് സിയുടെ ആദ്യ ഗോൾ ഓഫ്സൈഡ് ആയിരുന്നു എങ്കിലും റഫറി വിളിച്ചിരുന്നില്ല. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിരം ഗതികേടാണ്. ഇതുവരെ കളിച്ച ആറു കളികളിൽ നാലിലും ബ്ലാസ്റ്റേഴ്സിനെതിരായി തെറ്റായ തീരുമാനം വന്നെന്നും ജെയിംസ് പറഞ്ഞു.
-Advertisement-