
കൈവിട്ടത് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സ്ഥാനം. ഈ സീസണിലെ ആദ്യ പരാജയമേറ്റുവാങ്ങി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിലണ് നോർത്ത് ഈസ്റ്റ് തോറ്റത്. ഗുവാഹത്തിയിൽ മുംബൈ സിറ്റിക്കെതിരെ തറവാട്ടിൽ നിസ്സഹായരായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒരു ഗോളിന്റെ തോൽവിയാണു ഹൈലാൻഡേഴ്സ് ഏറ്റുവാങ്ങിയത്.
സീസണിൽ ഇതുവരെ ഹോം ഗ്രൗണ്ടിൽ വിജയിക്കാൻ ആയിട്ടില്ല നോർത്ത് ഈസ്റ്റിന്. നാലാം മിനുട്ടിൽ തന്നെ മുംബൈ ആദ്യ ഗോൾ നേടി. അർണോൾഡ് ഇസോകോ ആണ് മുംബൈ സിറ്റിക്ക് വിജയ ഗോൾ നേടിയത്. . മക്കാഡോയുടെ പാസിൽ നിന്നായിരുന്നു ഇസോകോയുടെ ഗോൾ.
-Advertisement-