
എഫ്‌സി ഗോവയുടെ വിജയക്കുതിപ്പിന് പ്രധാന കാരണം അവരുടെ സ്റ്റാർ സ്ട്രൈക്കർ കോറോ ആണ്. എന്നാൽ ഇന്ന് ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കരുതിയിരിക്കേണ്ടതും കൊറോയെ തന്നെയാണ്. ലീഗിലെ ടോപ്പ് സ്കോറർ ആയ കോറോയെ തടയാനായി പക്ഷെ പ്രത്യേക പ്ലാനുകൾ ഒന്നും ഒരുക്കുന്നില്ല എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ലാകിച് പെസിച് പറഞ്ഞത്. ഏതൊരു സ്‌ട്രൈക്കറെയും പോലെ കൊറെയെയും ഞങ്ങൾ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഒരുപാട് മെച്ചപ്പെട്ടു. ഡിഫൻസീവ് പരമായും മികച്ച കളിയാണ് കാഴ്ചവെക്കുന്നത്. എഫ്‌സി ഗോവയെ നേരിടാൻ തങ്ങൾ പൂർണ സജ്ജരാണ് എന്നും അദ്ദേഹം പറഞ്ഞു. സീസണിൽ ഇതുവരെ ആറു ഗോളുകൾ കോറോ നേടിയിട്ടുണ്ട്. നാലു അസിസ്റ്റും താരം സ്വന്തം പേരിൽ കുറിച്ചു. അസിസ്റ്റിസിലും ഗോൾ സ്കോറിങ്ങിലും ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാമനാണ് കൊറോ.
-Advertisement-