കേരള ബ്ലാസ്റ്റേഴ്സ് vs എഫ് സി ഗോവ, കണക്കിലെ കളികൾ ഇങ്ങനെ

ഇന്നാണ് കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സ് Vs എഫ് സി ഗോവ സൂപ്പർ പോരാട്ടം. ഇത് ഒൻപതാം തവണയാണ് ഇരു ടീമുകളും നേർക്ക് നേർ വരുന്നത്. ഗൗർ ആർമ്മിയും മഞ്ഞപ്പടയും ഏറ്റുമുട്ടിയപ്പോൾ സമനില പിറന്നിട്ടില്ല. 8 തവണ കളിച്ചപ്പോൾ മുൻതൂക്കം എഫ് സി ഗോവയ്ക്ക് അവകാശപ്പെടാം. 5 മത്സരങ്ങളിൽ എഫ് സി ഗോവയ്ക്ക് ആയിരുന്നു വിജയം. മൂന്ന് തവണ മാത്രമെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം സ്വന്തമാക്കാനായുള്ളു.

8 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും കേരള ബ്ലാസ്റ്റേഴ്സ് – എഫ് സി ഗോവ മത്സരത്തിൽ പിറന്നിട്ടുണ്ട്. ഇതിൽ 19 ഗോളുകൾ അടിച്ചത് ഗോവയാണ്. 2016-17 സീസണിൽ 2-1ന് ആണ് ഗോവയെ കേരള ബ്ലാസ്റ്റേഴ്‌സ് തകർത്തത്. അതായിരുന്നു അവസാന ജയം.
കഴിഞ്ഞ സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോളും ജയം എഫ് സി ഗോവ നേടി. 5-2 എന്ന വമ്പൻ ജയവും കഴിഞ്ഞ സീസണിൽ ഗോവ നേടി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here