
കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം സികെ വിനീതിന് പിന്തുണയുമായി സഹതാരം അനസ് എടത്തൊടിക രംഗത്തെത്തി. പലപ്പോഴും സികെ വിനീതിനെതിരെ കടുത്ത വിമർശങ്ങൾ ഉയരുന്നെന്നും ഇത് വിനീതിന് ഏറെ വിഷമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അനസ് പറഞ്ഞു. വിനീതിന്റെ പ്രതികാരങ്ങള്‍ക്ക് കാരണം അതാണെന്ന് പറഞ്ഞ താരം സികെ വിനീതിന് പിന്തുണ നൽകുന്നതായും പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ എതിരാളികളായ ബെംഗളൂരു എഫ്സിക്കെതിരെയുള്ള സികെ വിനീതിന്റെ പ്രകടനമാണ് ഏറെ വിമർശനങ്ങൾ വിളിച്ച് വരുത്തിയത്. വിമർശങ്ങ്ൾക്ക് മറുപടിയെന്ന വണ്ണം വിമര്‍ശനമുയർത്തുന്ന ആരാധകർ യഥാർത്ഥ ആരാധകർ അല്ല എന്ന് ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
മാഞ്ചസ്റ്റർ ക്ലബ്ബിന്റെ ആരാധകർ മാഞ്ചെസ്റ്റെർ യുണൈറ്റഡ് മത്സരങ്ങൾ തോറ്റാലും വിമർശിക്കാറില്ല എന്നുമാണ് സികെയുടെ വാദം. അതെ സമയം യുണൈറ്റഡ് മത്സരങ്ങൾ പരാജയപ്പെടുമ്പോൾ സോഷ്യൽ മീഡിയയിൽ കാണാറുള്ള രൂക്ഷ വിമർശനങ്ങൾ കാണുന്നില്ലേ എന്നാണ് ആരാധകർ വിനീതിനോട് ചോദിക്കുന്നത്. ലിവർപൂൾ ഫാനായ വിനീതിന് അത് അറിയതായിരിക്കുമെന്നും ചില ആരാധകർ പറഞ്ഞു.