
ഇന്ത്യൻ സൂപ്പർ ലീഗിൽ എവേ ഫാൻസിനെ അപമാനിക്കുന്നത് ഒരു തുടർക്കഥയാണ്. പല ആരാധകരും ശാരീരികമായും മാനസികമായുമുള്ള അപമാനങ്ങൾ ഏറ്റുവാങ്ങിയതായി പല തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ഇത്തരമൊരു പ്രവർത്തി നാം പ്രതിക്ഷിക്കുന്നതല്ല. കേരള ഫുട്ബോൾ ലൈവ് എന്ന പോർട്ടലിലെ അനുഭവക്കുറിപ്പ് വായിക്കുന്നത് വരെയും വായിച്ച ശേഷം പ്രത്യാശിക്കുന്നതും കൊച്ചിയിൽ ഇത്തരമൊരു സംഭവം നടക്കരുതെന്നാണ്.
ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഒഫീഷ്യൽ മെമ്പർമാർ ആരും ഇത് ചെയ്യില്ലെന്നുറപ്പാണ്. എങ്കിലും നമ്മുടെ നാട്ടിൽ ഫുട്ബോൾ ആരാധകരായി നമ്മുടെ ക്ലബ്ബിന്റെയും കൂടെ മത്സരം കാണാൻ വരുമ്പോൾ അപമാനിതരാകുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകൻ, സർവോപരി ഫുട്ബോൾ ആരാധകൻ എന്ന നിലയ്ക്ക് അപമാനകരമാണ്. ഒരു ഫുട്ബോൾ ആരാധകനും ഒരു തരത്തിലുള്ള ദുരനുഭവവും സംഭവിക്കരുതെന്നു പ്രത്യാശിച്ചു കൊണ്ട് നിർത്തുന്നു.