
കേരള ബ്ലാസ്റ്റേഴ്സിന്റെ എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പുറത്ത് വന്നു. ആദ്യ മത്സരത്തിനായി അനസ് എടത്തൊടിക ഇന്നിറങ്ങും. സൂപ്പർ താരമായ സി കെ വിനീതും സഹൽ അബ്ദുൽ സമദും ബെഞ്ചിലേക്ക് പോയി.
ലീഗിലെ ശക്തരും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുമുള്ള ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബെംഗളൂരുവിനെതിരെയേറ്റ തോൽവിക്ക് പകരമായി ആരാധകർക്ക് ഇന്ന് ജയം നേടിക്കൊടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം.
കേരള ബ്ലാസ്റ്റേഴ്സ് ; നവീൺ, ലാൽറുവത്താര, ജിങ്കൻ, അനസ്, റാകിപ്, നികോള, കിസീറ്റോ, ഹാളിചരൺ, പ്രശാന്ത്, സ്ലാവിസിയ, പൊപ്ലാനിക്
എഫ് സി ഗോവ; നവാസ്, സെറിടൺ, ഫാൾ, മുഹമ്മദ് അലി, ബ്രാണ്ടൻ, ലെന്നി, ജാഹു, ഒഎന, എഡു, ജാക്കി, കോറൊ
-Advertisement-