
പണ്ട് മഞ്ഞപ്പടയുടെ കൊച്ചിയിൽ വന്നു ബ്ലാസ്‌റ്റേഴ്‌സിനെ ജയിക്കാൻ തന്റേടമുള്ള ഒരു ടീമും ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കളി മാറി. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഐഎസ്‌എല്‍ മത്സരം ജയിച്ചിട്ട് 290 ദിവസമാകുന്നു. കൊച്ചിയിൽ ഓരോ മത്സരം കാണുമ്പോഴും കളി കാണാൻ എത്തുന്ന കാണികളുടെ എണ്ണം ഓരോ മത്സരത്തിനും കുറഞ്ഞു വരുന്നതായാണ് കാണുന്നത്.
ഈ വർഷം ജനുവരി 27ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഡെല്‍ഹി ഡൈനൈമോസിനെയാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തുന്നത്. അതിനു ശേഷം തറവാട്ടിൽ ഒരു ജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. പ്രീ സീസൺ ടൂർണമെന്റിൽ വമ്പൻ പരാജയങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റു വാങ്ങിയത്. ഇന്ത്യൻ സൂപ്പർ ലീഗിലും സ്ഥിതി മറിച്ചല്ല. കഴിഞ്ഞ സീസണിലും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞ സീസണിൽ വെറും 2 മത്സരം മാത്രം ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കൊച്ചിയിൽ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടുപോലുമില്ല.