സ്പാനിഷ് പരിശീലകനുമായുള്ള കരാർ പുതുക്കി എഫ്‌സി ഗോവ

സ്പാനിഷ് പരിശീലകനുമായുള്ള കരാർ പുതുക്കി എഫ്‌സി ഗോവ. സ്പാനിഷ് പരിശീലകൻ സെർജിയോ ലൊബേര ഗോവൻ ക്ലബുമായുള്ള കരാർ പുതുക്കി. അടുത്ത സീസൺ അവസാനം വരെയുള്ള കരാറിലാണ് ലൊബേര ഒപ്പുവെച്ചത്. ഇഇഇ സീസണിൽ തകർപ്പൻ ഫോമിലുള്ള ഗോവ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ കിരീടമെന്ന ഗോവൻ സ്വപ്നം ലൊബേര സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ലൊബേരയുടെ അറ്റാക്കിംഗ് ഫുട്ബോൾ ശൈലി ഐ എസ് എല്ലിൽ വിപ്ലവങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. ഗോളടിയിലെ പല റെക്കോർഡുകളും ലൊബേരയുടെ കീഴിൽ ഗോവയും ഗോവൻ താരങ്ങളും തകർത്തു. കഴിഞ്ഞ സീസണിൽ ഗോവയ്ക്ക് പ്ലേ ഓഫ് യോഗ്യത നേടിക്കൊടുത്തതും ലൊബേരയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here