ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഹ്യുമേട്ടൻ കളിക്കളത്തിൽ തിരിച്ചു വരുന്നു

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം എന്ന മലയാളികളുടെ സ്വന്തം ഹ്യുമേട്ടൻ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. പരിക്ക് കാരണം കഴിഞ്ഞ ഐ എസ് എൽ സീസൺ അവസാനം മുതൽ പുറത്തായ ഇയാൻ ഹ്യൂം പൂനെ സിറ്റിക്ക് ഒപ്പം ചേർന്നിരുന്നു എങ്കിലും ഇതുവരെ കളത്തിൽ ഇറങ്ങിയിരുന്നില്ല.

സ്ട്രൈക്കറായ എമിലിയാനോ അൽഫാരോയെ ലോൺ അടിസ്ഥാനത്തിൽ എ ടി കെയിൽ അയച്ചതോടെ ഹ്യൂം ടീമിൽ തിരിച്ചെത്തുമെന്ന് ഉറപ്പായി.

ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ്പ് സ്കോറർ ആണ് ഇയാൻ ഹ്യൂം. കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ ഹ്യൂമിന് പരിക്ക് കാരണം സീസണിൽ നിരവധി മത്സരങ്ങൾ പുറത്തിരിക്കേണ്ടി വന്നിരുന്നു. രണ്ട് സീസണുകളിലായി കേരളത്തിനായി 10 ഗോളുകൾ ഇയാൻ ഹ്യൂം നേടിയിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here