അത്ലറ്റിക്കോ മാഡ്രിഡ് ഇന്ത്യയിൽ, ടാറ്റ ഫുട്ബോൾ അക്കാദമി ഇനി ടാറ്റ അത്ലറ്റിക്കോ അക്കാദമി

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഐ എസ് എല്ലിലെ രണ്ടാം വരവ് ജംഷദ്പൂരിനൊപ്പം. ജംഷദ്പൂരിന്റെ സീനിയർ ടീമുമായി സഹകരിക്കാൻ നേരത്തെ ധാരണയിൽ എത്തിയ അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ അവരുടെ അക്കാദമി കൂടെ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ടാറ്റ ഫുട്ബോൾ അക്കാദമി ഇനി ടാറ്റ അത്ലറ്റിക്കോ അക്കാദമി എന്ന പേരിൽ അറിയപ്പെടും.

മൂന്ന് സീസണിൽ അത്ലറ്റിക്കോ മാഡ്രിഡ് എടികെയെ പിന്തുണച്ചപ്പോൾ എടികെ രണ്ട് കിരീടങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൽ നേടിയിരുന്നു. എടികെക്ക് വേണ്ട ട്രെയിനിങ് സൗകര്യങ്ങൾ പരിശീലകർ എന്നിവയൊക്കെ അത്ലറ്റിക്ക് മാഡ്രിഡായിരുന്നു നൽകിയത്

ജംഷദ്പൂർ എഫ് സിയുടെ അക്കാദമിയായ ടാറ്റ ഫുട്ബോൾ അക്കാദമിക്കൊപ്പം ഇനി അത്ലറ്റിക്കോ മാഡ്രിഡും ഉണ്ടാകും. അക്കാദമിക്ക് വേണ്ട നൂതന സൗകര്യങ്ങളും വിദേശത്തിലെ വിദഗ്ദരുടെ പരിശീലനവും ഒക്കെ സ്പാനിഷ് ക്ലബ് ടാറ്റ അക്കാദമിക്ക് നൽകും. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here