
ഇന്ന് സൂപ്പർ പോരാട്ടം. ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയെ ബെംഗളൂരു എഫ്‌സി നേരിടും. ഏഴു മത്സരങ്ങളിൽ നിന്ന് 16 പോയന്റുമായാണ് ഗോവ ലീഗിൽ ഒന്നാമത് നിൽക്കുന്നത്. അതെ സമയം ലീഗിൽ അപരാജിതരാണ് ബെംഗളൂരു എഫ്‌സി.
ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ബെംഗളൂരു എഫ് സിക്ക് ഉള്ളത്. എഫ് സി ഗോവയുടെ ശക്തി അക്രമണമാണെങ്കിൽ ബെംഗളൂരു എഫ് സിയുടേത് പ്രതിരോധമാണ്. ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയത് ബെംഗളൂരു എഫ്‌സി ആണ്.
സീസണിൽ ഇതുവരെ 21 ഗോളുകൾ ഗോവ നേടിയിട്ടുണ്ട്. 8 ഗോളുകൾ നേടി ലീഗിലെ ടോപ്പ് സ്കോറർ ആയി നിൽക്കുന്ന കോറോ തന്നെയാണ് എഫ് സി ഗോവയുടെ പ്രധാന ശക്തി.ബെംഗളൂരു എഫ് സിയുടെ ക്യാപ്റ്റൻ സുനിൽ ഛേത്രി വീണ്ടും കളിക്കളത്തിൽ ഇന്ന് തിരിച്ചെത്തും. പരിക്ക് കാരണം ഇന്ത്യ – ജോർദ്ദാൻ മത്സരത്തിൽ ഹാരത്തിനു കളിക്കാൻ കഴിഞ്ഞിരുന്നില്ല.
-Advertisement-