
ബെംഗളൂരു എഫ്സിയെ ഐഎസ്എല്ലിലെ മികച്ച ടീമെന്ന് വിശേഷിപ്പിച്ച് ഗോവൻ കോച്ച് ലൊബേര. ഇന്നാണ് ബെംഗളൂരു -എഫ്സി ഗോവ സൂപ്പർ പോരാടാട്ടം. ഇതിനു മുന്നോടിയായിട്ടാണ് ഗോവൻ കോച്ച് ലൊബേര പ്രതികരിച്ചത്. അതെ സമയം ബെംഗളൂരുവിലെ പരാജയപ്പെടുത്താനുള്ള കരുത്ത് ഗോവയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ബെംഗളൂരു എഫ് സിക്ക് ഉള്ളത്. ഏഴു മത്സരങ്ങളിൽ നിന്ന് 16 പോയന്റുമായാണ് ഗോവ ലീഗിൽ ഒന്നാമത് നിൽക്കുന്നത്. തന്റെ ടീമിലെ പ്രധാന താരമായ കോറോയ്ക്ക് ഇന്നും നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് വിശ്വാസം എന്നും. സമ്മർദ്ദങ്ങൾ അതിജീവിക്കാനുള്ള പരിചയസമ്പത്ത് കോറോയ്ക്ക് ഉണ്ടെന്നും ലൊബേര കൂട്ടിച്ചേർത്തു.
-Advertisement-