
അതിജീവനത്തിനായി ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങുന്നു. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ സാധിക്കാത്ത ഡേവിഡ് ജെയിംസിന് സംഘത്തിനും ഇന്നത്തേത് നിർണായക മത്സരമാണ്. ലീഗിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
കഴിഞ്ഞ കളിയിൽ എഫ് സി ഗോവയോട് വമ്പൻ തോൽവി ബ്ലാസ്റ്റേഴ്സ് ഏറ്റു വാങ്ങിയിരുന്നു. എ ടി കെ കൊൽക്കത്തയോട് വിജയിച്ചതു മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏക ജയം. ആക്രമിച്ച കളിയ്ക്കാൻ കഷ്ടപ്പെടുന്ന ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ സ്ഥിരം കാഴ്ചയായിരുന്നു.
നോർത്ത് ഈസ്റ്റ് ലീഗിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാൽ നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിലെ മോശം ഫോം കേരള ബ്ലാസ്റ്റേഴ്സിന് ആത്മ വിശ്വാസം നൽകുന്നു. നോർത്ത് ഈസ്റ്റിന്റെ 11 പോയന്റുകളിൽ വെറും രണ്ട് പോയന്റ് മാത്രമെ ഹോം ഗ്രൗണ്ടിൽ വന്നിട്ടുള്ളൂ. പരിക്കും നോർത്ത് ഈസ്റ്റിനെ അലട്ടുന്നുണ്ട്.