
പരാജയത്തിൽ ജിങ്കനെ കുറ്റപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇഞ്ചുറി ടൈമിൽ നോർത്ത് ഈസ്റ്റ് താരത്തെ ടാക്കിൾ ചെയ്തതാണ് ബ്ലാസ്റ്റേഴ്സിനെ പരാജയത്തിലേക്ക് നയിച്ചത്. ജിങ്കൻറെ തെറ്റായ തീരുമാനം മത്സരം ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനെ ഇഞ്ചുറി ടൈമിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.
ഒരു ഗോളിന് മുന്നിൽ നിന്നിട്ടാണ് ഇഞ്ചുറി ടൈമിൽ കേരളം കലമുടച്ചത്. കളിയുടെ 92ആം മിനുട്ടിലും 94ആം മിനുട്ടിലും വഴങ്ങിയ ഗോളുകൾ ആണ് തോൽവിക്ക് കാരണം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർത്തീസ്റ്റിന്റെ വിജയം. ജംഷദ്പൂർ താരം ചലഞ്ച് കാത്ത് നിൽക്കുകയായിരുന്നു അത് തിരിച്ചറിയാതെ ജിങ്കൻ അങ്ങനെ ഒരു ടാക്കിളിന് പോകരുതായിരുന്നു എന്നും ജെയിംസ് പറഞ്ഞു. ഈ പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്കാണ് തിരശീല പതിയെ വീഴുന്നത്