
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിങ്കൻ. ഇഞ്ചുറി ടൈം വരെ മുന്നിട്ടു നിന്ന കേരളത്തിനെ പരാജയത്തിലേക്ക് തള്ളി വിട്ടതിൽ നിർണായക പങ്ക് ക്യാപ്റ്റൻ ജിങ്കനും ഉണ്ടായിരുന്നു.
ജിങ്കന്റെ ഫൗളിൽ ആയിരുന്നു കളിയിലേക്ക് തിരിച്ചുവരാൻ നോർത്ത് ഈസ്റ്റിന് വഴി തെളിച്ച പെനാൾട്ടി പിറന്നത്. മത്സര ശേഷം പരിശീലകൻ ഡേവിഡ് ജെയിംസും ജിങ്കനെ കുറ്റപ്പെടുത്തിയിരുന്ന്. അവസാനം വരെ പൊരുതുമെന്നും ഒരു തോൽവി തങ്ങളെ തളർത്തില്ല എന്നും പറഞ്ഞ ജിങ്കൻ ബ്ലാസ്റ്റേഴ്‌സിന് കിട്ടുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ട്വിറ്ററിൽ കുറിച്ചു.
-Advertisement-