
ഇന്ത്യൻ സൂപ്പർ ലീഗിൽ ജയം തുടരാൻ ചെന്നൈയിൻ ഇന്ന് ജംഷദ്പൂരിൽ ഇറങ്ങും. ഈ സീസണിലെ ആദ്യ വിജയം കഴിഞ്ഞ മത്‌സരത്തിൽ കണ്ടെത്തിയ ചെന്നെയിന് അന്നത്തെ മാജിക്ക് പുനരവർത്തിക്കാനാവും ശ്രമിക്കുക.
ജംഷദ്പൂരിനു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ചെന്നെയിലെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. ജംഷദ്പൂരിന്റെ സൂപ്പർ താരം കാഹിൽ ഇത്തവണ കളത്തിൽ ഇറങ്ങും. ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് ആരാധകർ കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുക.
-Advertisement-