
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിലെത്തണമെങ്കിൽ ചെന്നൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ജയിക്കണമെന്നു പരിശീലകൻ ഡേവിഡ് ജെയിംസ്. നോർത്തീസ്റ്റിനോടുള്ള പരാജയം ബ്ലാസ്റ്റേഴ്സിനെ വിഷമസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഏഴു പോയന്റ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.
ഇനിയും കേരള ബ്ലാസ്റ്റേഴ്സ് കളി മെച്ചപ്പെടുത്തിയില്ല എങ്കിൽ പ്ലേ ഓഫ് എന്ന സ്വപനം അവസാനിക്കും എന്നാണ് പരിശീലകന്റെ പക്ഷം. ഈ സീസണിൽ പരിതാപകരമാണ് ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ.
-Advertisement-