
വയസിൽ കൃത്യമം കാണിച്ച താരത്തിന് സസ്‌പെൻഷൻ.
ജംഷദ്‌പൂർ എഫ്സിയുടെ താരം ഗൗരവ് മുഖിക്ക് ആണ് പണി പാലും വെള്ളത്തിൽ കിട്ടിയത്. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ആണ് വിവാദ താരത്തിന് ആറു മാസത്തെ സസ്‌പെൻഷൻ വിധിച്ചിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളുരു എഫ്.സിക്കെതിരായ മത്സരത്തില്‍ ജെംഷദ്പുരിന്റെ ഗോള്‍ നേടിയത് മുഖി ആണ്.
പതിനാറ് വയസ് മാത്രം രേഖപ്പെടുത്തിയിരുന്ന മുഖി ഇതോടെ, ഐ.എസ്.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോറര്‍ എന്ന നിലയില്‍ ശ്രദ്ധേയനായി. വയസ്സിന്റെ പേരിൽ വിവാദം ഉയർന്നതിനെ തുടർന്ന് ഗൗരവ് മുഖിയെ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുന്നത് വരെ AIFF മത്സരങ്ങളിൽ നിന്നും വിലക്കിയിരുന്നു. തുടർന്ന് രേഖകൾ പരിശോധിച്ച ശേഷമാണ് ഗൗരവ് മുഖിക്ക് ആറു മാസത്തെ സസ്‌പെൻഷൻ ഡിസിപ്ലിനറി കമ്മറ്റി വിധിച്ചിരിക്കുന്നത്.
-Advertisement-