
ഇന്ത്യൻ സൂപ്പർ ലീഗിൽ ഉദാന്തയുടെ തകർപ്പൻ ഗോളിൽ ഒന്നാം സ്ഥാനം പിടിച്ച് ബെംഗളൂരു എഫ്‌സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. വിജയത്തോടെ ബെംഗളൂരു എഫ്‌സിക്ക് 7 മത്സരങ്ങളിൽ നിന്നായി 19 പോയിന്റ് ആയി. 8 മത്സരങ്ങളിൽ നിന്നും 16 പോയിന്റുള്ള എഫ്‌സി ഗോവ ആണ് രണ്ടാമത്.
ബെംഗളൂരു ഡൽഹി സൂപ്പർ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിതം. ആതിഥേയരായ ബെംഗളൂരു എഫ്സിയെക്കാളധികം അവസരങ്ങൾ കണ്ടിറവാ സ്റ്റേഡിയത്തിൽ സൃഷ്ടിച്ചത് ഡൽഹി ഡൈനാമോസ് തന്നെയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്ര നേട്ടം ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി സ്വന്തമാക്കിയിരുന്നു. ഡൽഹിയുടെ ആൻഡ്രിജ കാലുഡ്‌ജെറോവിച് മികച്ചോരു അവസരം നഷ്ടപ്പെടുത്തി.
87ആം മിനിറ്റിൽ ആണ് ഉദാന്ത ബെംഗളൂരുവിലെ വിജയ ഗോൾ നേടിയത് .
-Advertisement-