കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കൊച്ചിയെ നേരിടും, കേരള പ്രീമിയർ ലീഗ് ആരംഭമിങ്ങനെ

കേരള പ്രീമിയർ ലീഗ് 2018-19 സീസൺ തുടക്കം കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തോടെ. ഡിസംബർ എട്ടിന് നടക്കുന്ന കേരള പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കെ പി എല്ലിൽ ആദ്യമായി പങ്കെടുക്കുന്ന ആർ എഫ് സി കൊച്ചിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ .

കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമാകും കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുക. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും ലീഗിന്റെ ഉദ്ഘാടനം നടക്കുക.

ലീഗിലെ ഗ്രൂപ്പുകളും മറ്റു ഫിക്സ്ചറുകളും ഉടൻ തന്നെ കേരള ഫുട്ബോൾ അസോസിയേഷൻ പുറത്ത് വിടും. 14 ടീമുകൾ ആണ് ഇത്തവണ കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുക. ലൈവ് ടെലികാസ്റ്റ് ഉള്ള ആദ്യ കേരള പ്രീമിയർ ലീഗ് കൂടിയാകും ഇത്തവണ. ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായാ മൈകൂജോ ആകും മത്സരങ്ങൾ തത്സമയം കേരളത്തിലെ ഫുട്ബോൾ ആരാധകരിൽ എത്തിക്കുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here