ഛേത്രിയും ഹ്യുമേട്ടനും മുഖാമുഖം, പൂനെ ഇന്ന് ബെംഗളൂരുവിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഛേത്രിയും ഹ്യുമേട്ടനും മുഖാമുഖം. പൂനെ സിറ്റി ഇന്ന് ബെംഗളൂരുവിൽ ബെംഗളൂരുവിനെതിരായി ഇറങ്ങുന്നത് ജയം തേടിയാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ടേബിൾ ടോപ്പേഴ്‌സ് ആയ ബെംഗളൂരുവില് ലീഡുയർത്തുക എന്ന ഉദ്ദേശവുമുണ്ട്. ലീഗിൽ താളം കണ്ടെത്താൻ കഷ്ടപ്പെടുകയാണ് പൂനെ സിറ്റി.

ഇയാൻ ഹ്യൂം തിരിച്ചെത്തിയത് പൂനെക്ക് ആശ്വാസം പകരുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മോശം ഡിഫൻസീവ് പ്രകടനമാണ് പൂനെ സിറ്റിയുടേത്. ഒരു ക്ലീൻ ഷീറ്റു പോലും സൂക്ഷിക്കാൻ സാധിക്കാതിരുന്ന പൂനെ 19 ഗോളുകളാണ് വഴങ്ങിയത്. സൂപ്പർ താരം മികു ഇന്ന് ബെംഗളൂരുവിന് വേണ്ടി ഇറങ്ങില്ല. പരിക്കേറ്റ താരം ചികിത്സയ്ക്കായി സ്പെയിനിലേക്ക് തിരിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here