
ഒടുവിൽ കുറ്റ സമ്മതം നടത്തി ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. പരിശീലകൻ ഡേവിഡ് ജെയിംസിനെ വിമർശിച്ചാണ് സൂപ്പർ താരം ബെർബ ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ടീം മാനേജ്‌മെന്റിനെയും പരിശീലകൻ ഡേവിഡ് ജെയിംസിനെയും അവസരം കിട്ടുമ്പോളെല്ലാം ബെർബ വിമർശിക്കാറുമുണ്ട്.
അന്ന് ബെർബെയ്‌ക്കെതിരെ പൊങ്കാലയുമായി ഇറങ്ങിയ മഞ്ഞപ്പടയാണ് ഇന്ന് ഡേവിഡ് ജയിംസിന്റെ കളിക്കളത്തിലെ മണ്ടത്തരങ്ങൾ കണ്ടു വിമർശനം ഉന്നയിക്കുന്നത്. ത്രോ ബാക്ക് എന്ന പേരിൽ ബെർബയുടെ പഴയ പോസ്റ്റാണ് മഞ്ഞപ്പട ഷെയർ ചെയ്തത്.
-Advertisement-