
തുടർച്ചയായ പരാജയങ്ങളും കളിക്കളത്തിലെ മോശം പ്രകടനങ്ങളും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരുടെ ക്ഷമ നശിപ്പിക്കുകയാണ്. തുടർച്ചയായ മൂന്നു പരാജയങ്ങൾക്ക് പിന്നാലെയാണ് വിരസമായ ഒരു സമനില ഇന്നലെ ലഭിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഇപ്പോൾ ഒരു പോൾ നടത്തുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാച്ച് കാണാൻ കൊച്ചിയിൽ പോകണോ വേണ്ടയോ എന്നതാണ് മഞ്ഞപ്പട നടത്തുന്ന അഭിപ്രായ സർവേ.
എന്ത് തീരുമാനമാണെങ്കിലും ആരാധകരുടെ തീരുമാനം തങ്ങൾ അംഗീകരിക്കും എന്ന് തന്നെയാണ് മഞ്ഞപ്പട പറയുന്നത്. ബ്ലാസ്റ്റേഴ്‌സ് ന്യൂസ് ഇപ്പോൾ പോൾ പരിശോധിച്ചപ്പോൾ 84 ശതമാനം ആരാധകരും മത്സരം ബഹിഷ്കരിക്കുന്നതിനോടാണ് യോജിപ്പ് പ്രകടിപ്പിച്ചത്. ഇതുവരെ എട്ടായിരത്തിൽ അധികം വോട്ടുകൾ വന്നു കഴിഞ്ഞു.
-Advertisement-