പൂനെയെ കണ്ടം വഴി ഓടിച്ച് ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെയെ കണ്ടം വഴി ഓടിച്ച് ബെംഗളൂരു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരുവിന്റെ ജയം. ഉദാന്ത സിംഗ് (11), രാഹുല്‍ ബേക്കെ (89) എന്നിവരാണ് ബെംഗളൂരു സ്‌കോറര്‍മാര്‍. ഈ വിജയത്തോടു കൂടി ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഡ് അഞ്ചായി ഉയർത്തി ബെംഗളൂരു എഫ്‌സി.

രാഹുൽ ഭേകെയുടെ സെൽഫ് ഗോളാണ് പൂനെക്ക് കിട്ടിയ ഗോൾ. ബെംഗളൂരുവിന് പിഴച്ച ഒരേയൊരു നിമിഷം രാഹുല്‍ ബെക്കെ സെല്‍ഫ് ഗോളടിച്ച സമയമാണ്. ആതിഥേയരെ ഞെട്ടിച്ച ഗോള്‍ പിറന്നത് പതിനഞ്ചാം മിനിറ്റിലാണ്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഗോളടിക്കുന്ന പതിവ് ഇത്തവണയും ബെംഗളൂരു തെറ്റിച്ചില്ല. ആദ്യ പകുതിയിൽ പ്രതിനായകനായ രാഹുൽ 88 ആം മിനുട്ടിൽ രക്ഷകന്റെ വേഷമണിഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here