
ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജംഷദ്പൂരിനെതിരെ ഇറങ്ങും. ജംഷദ്പൂരിലെ JRD ടാറ്റ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം.
ഇരു ടീമുകളും ഈ സീസണിൽ ഗുവാഹട്ടിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.
ഹോം മച്ചിൽ ഇതുവരെ ജംഷദ്പൂർ എഫ്‌സി പരാജയമറിഞ്ഞിട്ടില്ല. രണ്ടു വിജയവും രണ്ടു സമനിലയുമാണ് മത്സര ഫലങ്ങൾ. എവേ മാച്ചുകളിൽ നൂറു ശതമാനം വിജയമാണ് ഹൈലാൻഡേഴ്‌സ് ഈ സീസണിൽ നേടിയത്. ഈ സീസണിൽ എവേ മാച്ചുകൾ തോറ്റിട്ടില്ലാത്ത നോർത്ത് ഈസ്റ്റും ഹോം മാച്ചുകൾ തോറ്റിട്ടില്ലാത്ത ജംഷഡ്പൂരും തമ്മിൽ ഇന്നേറ്റുമുട്ടുമ്പോൾ തീ പാറും.
-Advertisement-